മലയാളികള്‍ കാണാതായ സംഭവത്തില്‍ ഒരാളെ പിടികൂടി

മുംബൈ: മലയാളികള്‍ കാണാതായ സംഭവത്തില്‍  ഒരാളെ പിടികൂടി. മതപണ്ഡിതനും ഇസ്‌ലാമിക് പീസ് ഫൗണ്ടേഷന്‍ അധ്യാപകനുമായ ഖുറേഷിയാണ് മുംബൈയില്‍ അറസ്റ്റിലായത്. കൊച്ചി പൊലീസാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഉടന്‍ കേരളത്തിലെത്തിക്കും. കേരളത്തില്‍ നിന്നും വിദേശത്തേക്ക് മലയാളികള്‍ കടന്ന സംഭവത്തില്‍ ആദ്യ അറസ്റ്റാണിത്. ഖുറേഷിക്കെതിരെ കൊച്ചി പൊലീസ് നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. പാലക്കാട് നിന്നും കാണാതായ മെറിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് ഖുറേഷിയെ അറസ്റ്റ് ചെയ്തത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!