ആംബുലൻസ് പൊട്ടിത്തെറിച്ചു രണ്ടു പേർ മരിച്ചു

എറണാകുളം: മുവാറ്റുപുഴ മീങ്കുന്നത്ത്  എംസി റോഡിൽ മീങ്കുന്നം വളവില്‍ ആംബുലൻസ് പൊട്ടിത്തെറിച്ചു രണ്ടു പേർ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ പി.ജെ. ജെയിംസ്(72), മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി(45) എന്നിവരാണ് മരിച്ചത്.

മാനന്തവാടിയിൽ നിന്നു കോട്ടയം കാരിത്താസിലേക്കു പോയ ആംബുലൻസാണ് ഒാട്ടത്തിനിയില്‍ പൊട്ടിത്തെറിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ പി.ജെ. ജെയിംസ്(72), മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി(45) എന്നിവരാണ് മരിച്ചത്. ഓട്ടത്തിനിടെ വണ്ടിയില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി. മുന്‍ നിരയില്‍ നിന്ന് ഡ്രൈവറും മെയില്‍ നഴ്‌സ് മെല്‍വിന്‍ ആന്റണിയും പുറത്തിറങ്ങി. പിറകിലെ ഡോര്‍ തുറക്കാന്‍ സാധിച്ചില്ല. പിന്നിലുണ്ടായിരുന്ന രണ്ടു പേരെ മുന്നിലൂടെ പുറത്തിറക്കി. മറ്റു രണ്ടുപേരെയും പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ, വാഹനം തനിയെ മുന്നോട്ടു നീങ്ങി മറിഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!