കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ തെറിച്ചു

കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ തെറിച്ചു

ashok kumar thekkan agriculture directorതിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്തുനിന്ന് നീക്കി. കേരഫെഡില്‍ പച്ചതേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് നടപടി. കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നിര്‍ദേശം അംഗീകരിച്ച് മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച റിപ്പോര്‍ട്ട് നടപടി സ്വീകരിക്കാതെ പൂഴ്ത്തി വച്ചിരിക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ റിപ്പോര്‍ട്ട് വിജിലന്‍സിന് കൈമാറിയതോടെയാണ് അന്വേഷണം ആരംഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!