ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് 7, യു.ഡി.എഫ് 5, ബി.ജെ.പി 3, പാപ്പനംകോട് ബി.ജെ.പിയും ഉദുമ യു.ഡി.എഫും നിലനിര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഏഴിടത്ത് എല്‍.ഡി.എഫ് വിജയിച്ചു. അഞ്ചിടത്ത് യു.ഡി.എഫും മൂന്നിടത്ത് ബി.ജെ.പിയും വിജയിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട് വാര്‍ഡില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ആശാനാഥ് 35 വോട്ടുകള്‍ക്കാണ് വാര്‍ഡ് നിലനിര്‍ത്തിയത്. കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഉദുമ വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനവാസ് പാദൂര്‍ 1,886 വോട്ടുകക്ക് വിജയിച്ചു.

ഒറ്റപ്പാലം നഗരസഭ 29ആം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെകെ രാമകൃഷ്ണന്‍ 385 വോട്ടുകള്‍ക്ക് വിജയിച്ചു. ഇടുക്കി കൊക്കയാര്‍ എല്‍ഡിഎഫ് തിരിച്ചു പിടിച്ചു. കണ്ണൂര്‍ കല്യാശേരിയില്‍ ആറാം വാര്‍ഡിലും എല്‍ഡിഎഫ് വിജയിച്ചു.

തൃപ്പൂണിത്തുറ നഗരസഭ 39ആം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശബരിഗിരീശന്‍ വിജയിച്ചു. തൊളിക്കോട് പഞ്ചായത്തിലെ തോട്ടമുക്ക് വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!