നികുതി പങ്കിടല്‍: ജി.എസ്.ടിയില്‍ കേരളം എതിര്‍പ്പ് അറിയിച്ചു

തിരുവനന്തപുരം: ജി.എസ്.ടി ബില്ലില്‍ വരുത്തിയ ഭേദഗതിയില്‍ എതിര്‍പ്പുമായി ധനമന്ത്രി തോമസ് ഐസക് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ചു. അന്തര്‍സംസ്ഥാന നികുതി വീതംവയ്പ്പ് സംബന്ധിച്ച ധനമന്ത്രിമാരുടെ യോഗത്തിലെ ധാരണ പാലിക്കാത്തതിലെ എതിര്‍പ്പാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന സംസ്ഥാന ധനകാര്യമന്ത്രിമാരുടെ യോഗത്തിലുണ്ടായ ധാരണ ജി.എസ്.ടി. ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് കത്തില്‍ കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്‍പുട് ടാക്‌സും റീഫണ്ട് ക്ലെയിമുമായി ലഭിക്കുന്ന തുകയും പങ്കുവയ്ക്കണമെന്നായിരുന്നു സംസ്ഥാന ധനമന്ത്രിമാരുടെ ആവശ്യം. എന്നാല്‍ ബില്ലില്‍ വരുത്തിയ ഭേദഗതിയില്‍ ഇത് ഒഴിവാക്കിയെന്നാണ് തോമസ് ഐസക് ഉന്നയിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!