പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി രഹസ്യകൂടിക്കാഴ്ച നടത്തി

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സാന്നിദ്ധ്യത്തില്‍ എസ്എന്‍ ട്രസ്റ്റിനും എസ്എന്‍ഡിപി യോഗത്തിനും നേരേ രൂക്ഷ വിമര്‍ശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളാപ്പള്ളി നടേശനുമായി രഹസ്യകൂടിക്കാഴ്ച നടത്തി. പുനലൂര്‍ ടിബിയിലെ അടച്ചിട്ടമുറിയിലാണ് കൂടിക്കാഴ്ച നടത്തിയത്. പോലീസിനെയും പാര്‍ട്ടി പ്രവര്‍ത്തകരെയും ഒഴിവാക്കി കൂടിക്കാഴ്ചയ്‌ക്കെത്തിയ പിണറായി 20 മിനിറ്റോളം വെള്ളാപ്പള്ളി നടേശനുമായി സംസാരിച്ചുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ ഔദ്യോഗിക വാഹനം ഒഴിവാക്കിയാണു പിണറായി വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്‌ക്കെത്തിയത്. പുനലൂര്‍ എസ്എന്‍ കോളജിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ പിണറായി വേദിയില്‍ വെച്ച് എസ്എന്‍ഡിപിയെയും എസ്എന്‍ ട്രസ്റ്റിനെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പ്രസംഗത്തിനിടയില്‍ അധ്യക്ഷനായ വെള്ളപ്പള്ളിയുടെ പേര് പോലും പരാമര്‍ശിക്കാനും മുഖ്യമന്ത്രി തയാറായിരുന്നില്ല. യോഗത്തില്‍ ഒരിക്കല്‍ പോലും തന്റെ സമീപത്ത് ഇരുന്ന വെള്ളാപ്പള്ളിയുമായി സംസാരിക്കുവാനും മുഖ്യമന്ത്രി ശ്രമിച്ചിരുന്നില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!