ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: കെ.എം. മാണിക്കെതിരായ ബാര്‍കോഴക്കേസില്‍ തുടരന്വേഷണം. വിജിലന്‍സ് എസ്.പി. ആര്‍. സുകേശന്റെ ഹര്‍ജിയിലാണ് തിരുവനന്തപുരം പ്രത്യേക കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍. ശങ്കര്‍റെഡി കേസ് അന്വേഷണം അട്ടിമറിച്ചതായ ഗൗരവമായ ആക്ഷേപം ഉന്നയിച്ചാണ് സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അന്വേഷണം കൃത്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ തുടരന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. കെ.എം. മാണിക്കെതിരായ കുറ്റപത്രം വേണമെന്ന രണ്ടാം വസ്തുതാ റിപ്പോര്‍ട്ട് ശങ്കര്‍ റെഡി തള്ളിക്കളഞ്ഞുവെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!