2 ജി: എല്ലാവരും കുറ്റവിമുക്തര്‍

2 ജി: എല്ലാവരും കുറ്റവിമുക്തര്‍

ഡല്‍ഹി: യു.പി.എ ഭരണ കാലത്ത് ഏറെ വിവാദം സൃഷ്ടിച്ച 2 ജി അഴിമതി കേസില്‍ എല്ലാ പ്രതികളും കുറ്റവിമുക്തര്‍. ഡി.എം.കെ. നേതാക്കളായ രാജയും കനിമൊഴിയും അടക്കം 19 പ്രതികളാണ് കേസിലുണ്ടായിരുന്നത്. സി.ബി.ഐ പ്രത്യേക കോടതി ജസ്റ്റിസ് ഒ.പി. സെയ്‌നിയുടേതാണ് വിധി.
കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. ഒറ്റവരി വിധി പ്രസ്താവമാണ് ഉണ്ടായത്. സി.ബി.ഐ അന്വേഷിച്ച രണ്ടു കേസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിന്റെയും വിധിയാണ് പുറത്തുവന്നിട്ടുള്ളത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!