കെ.എസ്.ആര്‍.ടി.സി ബസുകള്‍ നാട്ടിലെത്തി; കര്‍ണാടകയില്‍ 15ന് റെയില്‍ ബന്ദ്, 16 തമിഴ്‌നാട് ഹര്‍ത്താല്‍

ബെംഗളൂരൂ/ചെന്നൈ/തിരുവനന്തപുരം: കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ണാടകയില്‍ വ്യാഴാഴ്ച ട്രെയിന്‍ തടയും. വെള്ളിയാഴ്ച തമിഴ്‌നാട്ടില്‍ കടകളടച്ചിട്ടുള്ള സമരം നടത്തു. മലയാളികളെ നാട്ടിലെത്തിക്കുന്നതിന് പോലീസ് സഹായത്തോടെ പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കേരളത്തിലെത്തി.

കന്നട, കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ കന്നട ഒക്കൂട്ട എന്ന സംഘടനയാണ് കര്‍ണാടകയില്‍ റെയില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19ന് തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലയില്‍ റോഡുപരിശോധിക്കാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. തമിഴനാട്ടുകാര്‍ക്കു നേരെ കര്‍ണാടക നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് കടയടപ്പു സമരം.

ചൊവ്വാഴ്ച രാത്രി പുറപ്പെട്ട 33 ബസുകള്‍ ഇന്ന് രാവിലെയോടെ കോഴിക്കോട്ടെത്തി. നാലു ബസുകള്‍ ബത്തേരി വഴിയും ബാക്കി കൂട്ട, ഗോണിക്കുപ്പ വഴിയുമാണ് സര്‍വീസ് നടത്തിയത്. മാണ്ഡ്യവരെ കര്‍ണാടക പോലീസിന്റെ സംരക്ഷണയിലും തുടര്‍ന്ന് കേരള പോലീസിന്റെ എസ്‌കോട്ടിലുമാണ് ബസുകള്‍ കടത്തിവിട്ടത്. എന്നാല്‍, പോലീസ് സംരക്ഷണമുണ്ടായിട്ടും ഒരു ബസിനുനേരെ കല്ലേറുണ്ടായി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!