28നു ശേഷം നടന്ന മെഡിക്കല്‍ പ്രവേശനങ്ങള്‍ റദ്ദാക്കുമെന്ന് ജയിംസ് കമ്മിറ്റി

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് സപ്തംബര്‍ 28നുശേഷം നടത്തിയ എല്ലാ പ്രവേശനങ്ങളും റദ്ദാക്കുമെന്ന് ജയിംസ് കമ്മിറ്റി. 28നുശേഷം പ്രവേശനം നടന്നുവെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പു നല്‍കി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ജെയിംസ് കമ്മിറ്റി നിര്‍ദേശം പുറപ്പെടുവിച്ചത്. സെപ്തംബര്‍ 28നു ശേഷം ഏകീകൃത കൗണ്‍സിലിംഗിന്റെ അടിസ്ഥാനത്തിലാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!