ഡിക്കൽ പ്രവേശന വിഷയത്തോടുള്ള പിണറായി സർക്കാരിന്റെ സമീപനം തെറ്റാണെന്ന് വി.എസ്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന വിഷയത്തോടുള്ള പിണറായി സർക്കാരിന്റെ സമീപനം തെറ്റാണെന്ന് മുതിർന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദൻ. ഇതിനു പുറമെ സെക്രട്ടറിയേറ്റിന് മുമ്പിൽ യു.ഡി.എഫ് എംഎല്‍എമാർ നടത്തുന്ന നിരാഹാര സമരം ഒത്തുതീർപ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. എന്നാൽ, വി.എസിന്‍റെ പ്രസ്താവനയോട് പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറായില്ല.

സ്വാശ്രയ സമരവുമായി ബന്ധപ്പട്ട് സര്‍ക്കാറിനെതിരെ താന്‍ പറഞ്ഞതായി ചാനലുകളില്‍ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. എസ്ബിടി-എസ്ബിഐ ലയനവുമായി ബന്ധപ്പെട്ട സമരം ഒത്തുതീര്‍പ്പാക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.
എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരെ സെക്രട്ടറിയറ്റിന് സമീപം നടന്ന സമരം ഉദ്ഘാടനം ചെയ്ത് പുറത്തേക്ക് വരുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ സമരത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞത്. ആ സമരം ന്യായമാണെന്നും അടിയന്തിരമായി പരിഹരിക്കണമെന്നുമാണ് ഇതിന് മറുപടി പറഞ്ഞത്.
ഈ പ്രതികരണം യുഡിഎഫ് എംഎല്‍മാര്‍ നടത്തുന്ന സ്വാശ്രയ  സമരത്തെ സംബന്ധിച്ചാണെന്ന് ദുര്‍വ്യാഖ്യാനം ചെയ്ത് വാര്‍ത്ത കൊടുക്കുകതും ചര്‍ച്ച നടത്തുകയും ചെയുകയാണുണ്ടായത്.  തന്നെയും സര്‍ക്കാറിനേയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്. പ്ര്സ്താവനയുടെ നിജസ്ഥിതി മനസിലാക്കാതെ കാളപെറ്റെന്ന് കേട്ടതോടെ ചിലര്‍ കയറെടുക്കുകയായിരുന്നെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!