ഹര്‍ജി തള്ളി, മൂന്നാറില്‍ റിസോര്‍ട്ട് ഉടമ കൈയേറി ഭൂമി തിരിച്ചെടുക്കാം: ഹൈക്കോടതി

കൊച്ചി: മൂന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതില്‍ മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്ക് തിരിച്ചടി. സ്വകാര്യ ഹോംസ്‌റ്റേയായ ലൗഡേല്‍ ഒഴിപ്പിക്കലിനെതിരെ ഉടമ വി.വി. ജോര്‍ജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദേവികുളം സബ് കലക്ടറുടെ ഉത്തരവ് കോടതി ശരിവച്ചു. കെട്ടിടവും 22 സെന്റ് സ്ഥലവും ഏറ്റെടുക്കലുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി.

ഭൂമി സര്‍ക്കാര്‍ വകയാണെന്നു വിലയിരുത്തിയ കോടതി സബ് കലക്ടറുടെ ഉത്തരവ് ശരിവയ്ക്കുകയും ചെയ്തു. ഈ റിസോര്‍ട്ട് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് മൂന്നാറിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ മുഖ്യമന്ത്രിയെ സമീപിച്ചതും യോഗം നടന്നത്. റവന്യൂ മന്ത്രിയും സി.പി.ഐയും യോഗത്തില്‍ നിന്ന് വിട്ടു നിന്നു. കുത്തക പാട്ടഭൂമി ഏറ്റെടുക്കാമെന്നായിരുന്നു യോഗത്തിലെ തീരുമാനം.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!