ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; ധോനി നയിക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇടവേളയ്ക്കുശേഷം നായകന്‍ എം.എസ്. ധോനി ഏകദിന, ടി ട്വന്റി ടീമുകളില്‍ മടങ്ങിയെത്തി.

പഞ്ചാബിന്റെ ഓള്‍റൗണ്ടര്‍ ഗുര്‍കീരത് മാന്‍, കര്‍ണാടകത്തിന്റെ സീമര്‍ എസ്. അരവിന്ദ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ഗുര്‍കീരത്തിനെ ഏകദിന ടീമിലും അരവിന്ദിനെ ടി ട്വന്റി ടീമിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ടി ട്വന്റി ടീം:എം.എസ്. ധോനി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, വിരാട് കോലി, അമ്പാട്ടി റായിഡു, സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍, ഹര്‍ഭജന്‍സിങ്, എസ്. അരവിന്ദ്, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര, ആര്‍.അശ്വിന്‍, മോഹിത് ശര്‍മ.
ഏകദിന ടീം: എം.എസ്. ധോനി, അജിങ്ക്യ രഹാനെ, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, വിരാട് കോലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, സുരേഷ് റെയ്‌ന, ആര്‍. അശ്വിന്‍, അക്‌സര്‍ പട്ടേല്‍, ഗുര്‍കീരത്ത് മാന്‍, അമിത് മിശ്ര, ഭുവനേശ്വര്‍കുമാര്‍, മോഹിത് ശര്‍മ, ഉമേഷ് യാദവ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!