തദ്ദേശതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ കെട്ടിയിറക്കില്ല

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മുകള്‍ തട്ടില്‍ നിന്ന് കെട്ടിയിറക്കില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച വി.ഡി. സതീശന്‍ സമിതി റിപ്പോര്‍ട്ട് കെ.പി.സി.സി. അംഗീകരിച്ചു. അണികള്‍ തന്നെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുമെന്ന് പ്രസിഡന്‍്‌റ് വി.എം. സുധീരന്‍ അറിയിച്ചു. റിപ്പോര്‍ട്ട് ഉടന്‍ ജില്ലാ ഘടകങ്ങള്‍ക്ക് കൈമാറും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്കു വേണ്ട മാര്‍ഗരേഖ തയാറാക്കുന്നതിനു വേണ്ടിയാണ് വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ കെ.പി.സി.സി. മിതി രൂപീകരിച്ചത്. മദ്യപാനികള്‍ക്കും അഴിമതിക്കാര്‍ക്കും വിപ് ലംഘിച്ചവര്‍ക്കും സീറ്റില്ല, ഭാര്യാ ഭര്‍ത്താക്കന്മാര്‍ മാറിമാറി സീറ്റ് കൈവശപ്പെടുത്തുന്നത് അവസാനിപ്പിക്കണം… ഇങ്ങനെ നീളുന്നു സമിതിയുടെ നിര്‍ദേശങ്ങള്‍.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!