കാണാതായര്‍ ഉള്‍പ്പെടെ 20 പേര്‍ ഐഎസില്‍; രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സ്ഥിരീകരണം

കാണാതായര്‍ ഉള്‍പ്പെടെ 20 പേര്‍ ഐഎസില്‍; രഹസ്യാന്വേഷണ വിഭാഗങ്ങളുടെ സ്ഥിരീകരണം

isisതിരുവനന്തപുരം: കോരളത്തില്‍ നിന്ന് കാണാതായവരില്‍ പലര്‍ക്കും ഇസ്ലാമിക് സ്‌റ്റേറ്റ്‌സുമായി ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. കൂടുതല്‍ പേര്‍ കേരളത്തില്‍ നിന്ന് സംഘടനയില്‍ ചേര്‍ന്നിട്ടുണ്ടെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു. കേരളത്തില്‍ നിന്ന് കാണാതായവരില്‍ അഞ്ചു പേര്‍ക്ക് ഐഎസുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇതുസംബന്ധിച്ച പ്രാഥമിക റിപ്പോര്‍ട്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. തിരുവനന്തപുരം, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നായി 18 പേരെയാണ് ഇതുവരെ കാണാതായത്. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ആറു സ്ത്രീകളും മൂന്നു കുട്ടികളും ഇവരിലുള്‍പ്പെടുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!