ഫോക്‌സ് വാഗന്റെ വില്‍പ്പന ഇടിയുന്നു

ഫോക്‌സ് വാഗന്റെ വില്‍പ്പന ഇടിയുന്നു

മുംബൈ: കൃത്രിമം കാട്ടി സ്വന്തം ഉപഭോക്താക്കളെ കബളിപ്പിച്ച ഫോക്‌സ് വാഗണ്‍ കാറുകളുടെ വില്‍പ്പന ഇന്ത്യയില്‍ ഇടിഞ്ഞു തുടങ്ങി. മലിനീകരണം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ രാvokswagon_winterkorn.car.gജ്യങ്ങളില്‍ കമ്പനിക്കെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ഏഴ് മാസങ്ങള്‍ വില്‍പ്പന വര്‍ദ്ധനവ് രേഖപ്പെടുത്തിയശേഷമാണ് ഈ കൂപ്പുകുത്തല്‍. പോളോ, ജെറ്റ, വെന്റോ തുടങ്ങിയ മോഡലുകളുടെ വില്പനയില്‍ 21 ശതമാനമാണ് ഇടിവുണ്ടായത്. സപ്തംബര്‍ മാസത്തില്‍ കമ്പനിക്ക് 3,230 കാറുകളാണ് രാജ്യത്ത് വിറ്റഴിക്കാനായത്. ഉത്സവ കാലത്തിന് മുന്നോടിയായി സപ്തംബറില്‍ വില്പയില്‍ വര്‍ധനവ് ഉണ്ടാകാറുള്ള സ്ഥാനത്താണിത്. അതേസമയം, ആഗസ്തില്‍ 4,191 കാറുകളും കമ്പനി വിറ്റു. 2014 സപ്തംബറിനെ അപേക്ഷിച്ച് മൊത്തം കാറുകളുടെ വില്‍പനയില്‍ 4.6 ശതമാനം വര്‍ധനവാണുണ്ടായിട്ടുള്ളത്.
യൂസ്ഡ് കാര്‍ വില്‍പ്പനാ മേഖലയിലും തിരിച്ചടയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൃത്രിമം കാട്ടിയതിനെതിവെ വിവിധ രാജ്യങ്ങളില്‍ കമ്പനി നടപടി നേരിട്ടു വരുകയാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!