മൂന്നാര്‍ സംഘര്‍ഷഭൂമിയാകുന്നു; തൊഴിലാളികള്‍ സമരം ശക്തമാക്കി, സ്ത്രീ തൊഴിലാളി മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു


  • munnar 2സംഘര്‍ഷം ക്രമസമാധാന പ്രശ്‌നമാകുമെന്ന് മുന്നറിയിപ്പ്.

    സ്ത്രീ തൊഴിലാളി മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു

     

മൂന്നാര്‍: പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞതോടെ തോട്ടം മേഖലയില്‍ സമരം കൂടുതല്‍ ശക്തമാകുന്നു. മൂന്നാറില്‍ അനിശ്ചിതകാല രാപകല്‍ റോഡ് ഉപരോധം തുടങ്ങാന്‍ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈ തീരുമാനിച്ചു. ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ സംയുക്ത ട്രേഡ് യൂണിയനും യോഗം ചേരുന്നു. സമരം ഭരണസിരാ കേന്ദ്രത്തിനു മുന്നിലേക്കും വ്യാപിച്ചേക്കും.


മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമം

മൂന്നാര്‍: മൂന്നാറിലെ തോട്ടം തൊഴിലാളി സമരത്തിനിടെ, സ്ത്രീ തൊഴിലാളി മണ്ണെണ്ണയൊഴിച്ച തീകൊളുത്താന്‍ ശ്രമിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ സൗത്ത് ലക്ഷ്മി എസ്‌റ്റേറ്റില്‍ നടത്തിയ സമരത്തിനിടെയാണ് ആത്മഹത്യാശ്രമം. കൈയിലുണ്ടായിരുന്ന കന്നാസില്‍ നിന്ന് മണ്ണെണ്ണ തലയിലൂടെ ഒഴിച്ച ഇവരെ ഒപ്പമുണ്ടായിരുന്നവര്‍ പിന്തിരിപ്പിക്കയായിരുന്നു

രണ്ടാഴ്ചത്ത സൗജന്യ റേഷന്‍ നല്‍കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് രണ്ടാഴ്ചത്തെ രണ്ടാഴ്ചത്തെ സൗജന്യ റേഷന്‍ കൊടുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം നീളുന്ന സാഹചര്യത്തിലാണിത്. ഇതിനായി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടി.


സമരത്തിന്റെ ഭാഗമായി തിരിച്ചറിയല്‍ കാര്‍ഡും റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തിരിച്ചേല്‍പ്പിക്കും. അവശ്യസര്‍വീസുകളെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കും. കഴിഞ്ഞ ദിവസത്തെ ചര്‍ച്ച പരാജയപ്പെട്ട വിവരമറിഞ്ഞ് കുഴഞ്ഞുവിണ പല പെമ്പിളൈ ഒരുമൈ നേതാക്കളും ഇപ്പോഴും ആശുപത്രിയിലാണ്. ഭാവിപരിപാടികള്‍ തീരുമാനിക്കാന്‍ അടിയന്തര യോഗം ചേരുമെന്ന് ഐക്യ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ കൊച്ചി- മധുര ദേശീയ പാത ഉള്‍പ്പെടെ മൂന്നാറിലേക്കുള്ള മുഴുവന്‍ റോഡുകളും വൈകിട്ട് ആറുവരെ ഉപരോധിക്കും. ജില്ലയിലെ 15 കേന്ദ്രങ്ങളിലും റോഡ് ഉപരോധം നടക്കും.

മിനിമംകൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ തൊഴിലാളി യൂണിയനുകളും സാധ്യമല്ല എന്ന നിലപാടില്‍ തോട്ടമുടമകളും ഉറച്ചുനിന്നതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ചര്‍ച്ച പരാജയപ്പെട്ട വിവരമറിഞ്ഞയുടന്‍തന്നെ മൂന്നാറില്‍ പ്രതിഷേധം അണപൊട്ടുകയും പെമ്പിളൈ ഒരുമൈ തൊഴിലാളികള്‍ കൊച്ചിധനുഷ്‌കോടി ദേശീയപാത ഉപരോധിക്കുകയും ചെയ്തു. മൂന്നാറില്‍ കടകള്‍ അടപ്പിക്കുമെന്നും റോഡുകള്‍ ഉപരോധിക്കുമെന്നും പെമ്പിളൈ ഒരുമൈ പ്രഖ്യാപിച്ചു.

ഇന്നലത്തെ പി.എല്‍.സി. യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. മിനിമംകൂലി സംബന്ധിച്ച മുഖ്യമന്ത്രിയുടെ സമവായം ഇരുകൂട്ടരും അംഗീകരിക്കുകയാണെങ്കില്‍ യോഗത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാമെന്ന നിലപാടായിരുന്നു മന്ത്രിമാരുടേത്. എന്നാല്‍ സമവായം എന്തെന്ന് അറിയാതെ ഉറപ്പുനല്‍കാനാവില്ലെന്ന് യൂണിയന്‍ നേതാക്കളും തോട്ടമുടമകളും നിലപാടെടുത്തതോടെ മുഖ്യമന്ത്രി വന്നില്ല. ഒത്തുതീര്‍പ്പായി ഇടക്കാലാശ്വാസമെന്ന നിര്‍ദേശമാണ് ഇന്നലത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ ആദ്യം മുന്നോട്ടു വെച്ചത്. ഇന്നുമുതല്‍ കൂലിപ്രശ്‌നം പരിഹരിക്കപ്പെടുന്നവരെ ഇടക്കാലാശ്വാസം നല്‍കാമെന്നും ഉറപ്പുനല്‍കി. എന്നാല്‍ തൊഴിലാളി യൂണിയനുകള്‍ ഇത് അംഗീകരിച്ചില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!