അഡ്വ. എം കെ സക്കീറിനെ പിഎസ്‌സി‌ ചെയര്‍മാനായി മന്ത്രിസഭായോഗം തീരുമാനിച്ചു

തിരുവനന്തപുരം: പിഎസ്‌സി‌ ചെയര്‍മാനായി അഡ്വ. എം കെ സക്കീറിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ പിഎസ്സി അംഗമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി പെരുമ്പടപ്പ് സ്വദേശിയാണ്. ഡോ. കെ എസ് രാധാകൃഷ്ണന്റെ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് നിയമനം. 2006–11ല്‍ തൃശൂരിലെ കോടതിയില്‍ ഗവ. പ്ളീഡറായും പബ്ളിക് പ്രോസിക്യൂട്ടറുമായി പ്രവര്‍ത്തിച്ചു. 2011 ജനുവരിയിലാണ് പിഎസ്സി അംഗമാകുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!