ഡല്‍ഹി: അസിം അഹമ്മദ് ഖാനെ പുറത്താക്കി, സി.ബി.ഐ അന്വേഷണം

ഡല്‍ഹി: അഴിമതി ആരോപണത്തെ തുടര്‍ന്ന് ഡല്‍ഹി ആം ആദ്മി സര്‍ക്കാരിലെ ഭക്ഷ്യമന്ത്രിയെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്താക്കി. ഭക്ഷ്യമന്ത്രി അസിം അഹമ്മദ് ഖാനെയാണ് മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്. കേസ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. വ്യവസായിയില്‍ നിന്ന് 6 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സിബിഐ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ അസിം അഹമ്മദ് ഖാന്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കില്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ഇമ്രാന്‍ ഹുസൈനായിരിക്കും പുതിയ ഭക്ഷ്യമന്ത്രി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!