ശാശ്വതീകാനന്ദയുടേത് കൊലപാതകം, കൊല്ലിച്ചത് വെള്ളാപ്പള്ളിയെന്ന് ബിജു രമേശ്

കൊലപാതകമോ: വിവാദം വീണ്ടും

biji contraversyതിരുവനന്തപുരം: രാഷ്ട്രീയ പാർട്ടിയുണ്ടാക്കാൻ ഇറങ്ങിത്തിരിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ ശാശ്വതീകാനന്ദയുടെ കൊലപാതക വിവാദമുയർത്തി ഡോ. ബിജു രമേശ്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ചതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയെ രൂക്ഷമായി ആക്രമിച്ച് ബിജു രംഗത്തെത്തിയത്.

കൊലപാതകത്തിന് തലേന്ന് തുഷാർ വെള്ളാപ്പള്ളി സ്വാമിയെ കയ്യേറ്റം ചെയ്തു. ദുബായിൽ വച്ചാണ് സ്വാമിയെ തുഷാർ വെള്ളാപ്പളളി കയ്യേറ്റം ചെയ്തത്. മദ്യ ലഹരിയിലായിരുന്നു സ്വാമിയെ തുഷാർ വെള്ളാപ്പള്ളി ആക്രമിച്ചതെന്നും ബിജു രമേശ് പറഞ്ഞു. പീപ്പിൾ ടിവിയുടെ ന്യൂസ് ൻ വ്യൂസിലാണ് ബിജു രമേശിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. സ്വാമിയുടെ ശരീരത്തിൽ ആക്രമണമേറ്റ പാടുകളുണ്ടായിരുന്നു. ഇത് തുഷാർ ആക്രമിച്ചതാണെന്ന് സ്വാമി സഹായിയോട് പറഞ്ഞു. സഹായിയായ ജോയ്‌സിനോടാണ് ശാശ്വതീകാനന്ദ സ്വാമി ഇക്കാര്യം പറഞ്ഞത്.

സംഘർഷ ശേഷം ശാശ്വതികാനന്ദ സ്വാമി ദില്ലി വഴി തിരുവനന്തപുരത്തേക്ക് മടങ്ങി. അതിന്റെ പിറ്റേദിവസമാണ് ആലുവ അദ്വൈതാശ്രമത്തിൽ വച്ച് ശാശ്വതികാനന്ദ സ്വാമി കൊല്ലപ്പെടുന്നത്. ശാശ്വതീകാനന്ദയെ കൊന്നത് പ്രിയൻ എന്നയാളാണ്. പ്രിയൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ല. പ്രിയൻ വാടക കൊലയാളിയാണെന്നാണ് കേട്ടത്. ഇപ്പോൾ വ്യാപാരിയാണ് പ്രിയൻ. കേസിൽ നിയമ നടപടിയുമായി മുന്നോട്ട് പോകരുതെന്ന് അഭ്യർത്ഥിച്ച് പ്രിയൻ തന്നെ ഫോണിൽ വിളിച്ചു.

ശാശ്വതികാനന്ദയുടെ കൊലപാതകത്തിന് പിന്നാലെ വെള്ളാപ്പള്ളി നടേശൻ സ്വാമിയുടെ മുട്ടടയിലെ താമസസ്ഥലത്തെത്തി. രേഖകളും മറ്റും കടത്താനാണ് വെള്ളാപ്പള്ളി എത്തിയത്. വിലപ്പെട്ട രേഖകൾ കാറിന്റെ ഡിക്കിയിലേക്ക് മാറ്റുന്നതിന് സാക്ഷികളുണ്ട്. എസ്.എൻ.ഡി.പി യോഗം പട്ടം ശാഖ സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇതിന് സാക്ഷികളാണ്. ഇവർ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബിജു രമേശ് തുറന്നടിച്ചു.

ശാശ്വതീകാനന്ദയുടെ മരണത്തിൽ തന്റെ മാനേജരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. എന്നാൽ തനിക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ മൊഴിയെടുത്തില്ല. പ്രിയനെ കേസിൽ നിന്ന് രക്ഷപെടുത്താൻ സാമ്പത്തിക സഹായം നൽകിയത് വെള്ളാപ്പള്ളി നടേശനാണ്. ഡിവൈഎസ്പി ഷാജി പ്രതിയായ കൊലപാതകകേസിലെ കൂട്ടുപ്രതിയാണ് പ്രിയൻ. പ്രിയനാണ് കൊലപാതകം നടത്തിയതെന്ന് ഡി.വൈ.എസ്.പി ഷാജി തന്നോട് പറഞ്ഞു.

ശാശ്വതീകാനന്ദയുടെ പോസ്റ്റ്‌മോർട്ടത്തിൽ ദുരൂഹതയുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ഡോ. എൻ സോമൻ ഇടപെട്ടു. ഇതിന്റെ പ്രത്യുപകാരമായിട്ടാണ് ഡോ. എൻ സോമനെ എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റാക്കിയത്.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    pradeep 2 years

    പ്രതീക്ഷ ഇപ്പോഴത്തെ അവസ്ഥയിൽ അസ്താനത്താണ്. കാര്യങ്ങളുടെ പോക്ക്‌ കണ്ടിട്ട്‌ സ്വാമി ശാശ്വതീകാനന്ദ തന്നെ നേരിട്ട്‌ വന്ന് സ്വന്തം മരണത്തിൽ പുനരന്വോഷണത്തിന്‌ പരാതി കൊടുക്കേണ്ടി വരും….

  • DISQUS: 0
    error: Content is protected !!