ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം വേണമെന്ന് ശിവഗിരി മഠം

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം വേണമെന്ന് ശിവഗരി മഠം. ചിലരുടെ പേരെടുത്ത് പരാമർശിക്കുമ്പോൾ അവഗണിക്കാനാകിലെന്ന് വ്യക്തമാക്കിയ മഠം അധികൃതർ ഏത് ഏജൻസി അന്വേഷിക്കണമെന്ന് സർക്കാരിനു തീരുമാനിക്കാമെന്നും പറഞ്ഞു.

സ്വാമിയുടെ അടുത്ത സുഹൃത്തായ സ്വാമി സൂക്ഷ്മാനന്ദയും കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സൂക്ഷ്മാനന്ദ നേരത്തെ സുപ്രീം കോടതിയേയും സമീപിച്ചിരുന്നു. തുടരന്വേഷണം വേണമെന്ന് സ്വാമി ശിവാനന്ദഗിരിയും ആവശ്യപ്പെട്ടു. സ്വാമിയുടെ ബന്ധുക്കളും ഈ ആവശ്യവുമായി വീണ്ടും രംഗത്തെത്തി.

എന്നാൽ, എസ്എൻഡിപിയുടെ വളർച്ചയെ തടയിടാൻ ചിലർ രാഷ്ട്രീയ പിന്തുണയോടെ ഉന്നയിച്ചതാണു സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണമെന്നു വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സിബിഐ ഉൾപ്പെടെ ഏത് അന്വേഷണം നേരിടാൻ തയാറാണെന്നും പ്രിയനെ കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!