കൊണ്ടുപോയത് വെറുതെയായി, സൽമാൻ തീറ്റയോട് തീറ്റ… ഒടുവിൽ ഡൽഹിക്കാർ തിരിച്ചയച്ചു

tigreതിരുവനന്തപുരം: എപ്പോഴും അലസനായി നടക്കാനായിരുന്നു സൽമാന് താൽപര്യം. ഒപ്പം ഭക്ഷണ പ്രീയനും. ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ച കടുവയ്ക്ക് ഒടുവിൽ പണികിട്ടി. ഇണചേരുന്നതിനായി കേരളത്തിൽനിന്ന് എത്തിച്ച കടുവയെ ഡൽഹി മൃഗശാലയിൽനിന്ന് തിരിച്ചയച്ചു. ഇണചേരാൻ കടുവ താൽപര്യം കാണിക്കാത്തതിനെ തുടർന്നാണ് നടപടി.

തിരുവനന്തപുരം മൃഗശാലയിലേക്കു തന്നെയാണ് സൽമാന്റെ മടക്കം. നാഷണൽ സുവോളജിക്കൽ പാർക്കിലെ ഏക പെൺകടുവ കൽപ്പനയ്‌ക്കൊപ്പം ഇണചേർക്കുന്നതിനാണ് സൽമാനെ ഡൽഹിയിലെത്തിച്ചത്. 2014 ഒക്‌ടോബർ 20നാണ് സൽമാൻ ഡൽഹിയിലെത്തിയത്.

ഭക്ഷണം കഴിക്കുന്നതിൽ മാത്രം ശ്രദ്ധിച്ച് ശരീരമനങ്ങാതെയുള്ള പെരുമാറ്റം സൽമാന്റെ ഭാരവും വർധിപ്പിച്ചു. ഭക്ഷണത്തിന് പിന്നീട് നിയന്ത്രണം വന്നു. പിന്നീടതു പിൻവലിച്ചു. സൽമാനെ വെറുതേ തീറ്റിപ്പോറ്റാൻ തങ്ങൾക്കിനി കഴിയില്ലെന്ന് സുവോളജിക്കൽ പാർക്ക് അധികൃതർ തിരുവനന്തപുരം മൃഗശാലയിൽ അറിയിക്കുകയായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!