കുടുംബക്ഷേത്ര നവീകരണത്തിന് തേക്ക് തടികള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജയരാജന്‍ കത്ത് നല്‍കി

കണ്ണൂര്‍: മന്ത്രിയായിരിക്കെ ഇ.പി ജയരാജന്‍ കുടുംബക്ഷേത്ര നവീകരണത്തിന് 1200 ക്യുബിക് അടി തേക്ക് തടികള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് വനം‌വകുപ്പിന് കത്ത് നല്‍കി. മന്ത്രിയുടെ ലെറ്റര്‍പാഡിലാണ് ക്ഷേത്ര ഭരണസമിതി കത്ത് നല്‍കിയത്.

മയ്യില്‍ ചുഴലി ക്ഷേത്രത്തിന്റെ നവീകരണത്തിനായാണ് തേക്ക് തടികള്‍ ആവശ്യപ്പെട്ടത്. വനംമന്ത്രി കെ.രാജു ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് കത്ത് കൈമാറി. എന്നാല്‍ ആവശ്യത്തിന് തടി ലഭ്യമല്ലെന്നും ഉണ്ടെങ്കില്‍ തന്നെ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്നും കാണിച്ചുള്ള റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. വിപണിയില്‍ 50 കോടി രൂപ വിലവരുന്ന തേക്കാണ് ജയരാജന്‍ ചോദിച്ചത്. നിലവില്‍ ഈ ഫയല്‍ ചീഫ് കണ്‍സര്‍‌വേറ്റീവ് ഓഫീസറുടെ പരിഗണനയിലാണ്. ഇ.പി ജയരാജന്റെ ബന്ധുക്കളാണ് ക്ഷേത്രഭാരവാഹികള്‍.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!