പുസ്തക പ്രകാശ ചടങ്ങിന്റെ സംഘാടകനു നേരെ ശിവസേനയുടെ കരിയോയിൽ ആക്രമണം

 

  • എൽ.കെ. അദ്വാനി അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്ത്

  • പരിപാടിയുമായി സംഘാടകർ മുന്നോട്ട്

kulkarni attackedമുംബൈ: ഗസൽഗായകൻ ഗുലാം അലിയുടെ സംഗീത പരിപാടിക്കു പിന്നാലെ പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ഖുർഷിദ് മഹൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിനെതിരെയും ശിവസേന നിലപാട് കർശനമാക്കുന്നു. പുസ്തക പ്രകാശനത്തിന്റെ സംഘാടകർക്കു നേരെ ശിവസേന പ്രവർത്തകർ ആക്രമണം നടത്തി. സംഭവത്തിൽ വ്യാപക പ്രതിഷേധം.

പരിപാടിയുടെ മുഖ്യസംഘാടകരിൽ ഒരാളം ഒബ് സർവർ ആൻഡ് റിസർച്ച് ഫൗണ്ടേഷന്റെ ചെയർമാനുമായ കുൽക്കർണിയുടെ മുഖത്ത് കരിയോയിൽ ഒഴിച്ചു. രാവിലെ വീടിന് മുന്നിലെത്തിയ ഒരു സംഘമാളുകൾ തനിക്കെതിരെ അധിക്ഷേപം ചൊരിയുകയും മുഖത്തും ദേഹത്തും കറുത്ത പെയിന്റ് ഒഴിക്കുകയുമായിരുന്നുവെന്ന് കുൽക്കർണി പ്രതികരിച്ചു. പത്തോളം പേരാണ് ആക്രമണം നടത്തിയത്.

പരിപാടി നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ആക്രമണം. പുസ്തകപ്രകാശനം തടയാൻ ശിവസേനയ്ക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞ അദ്ദേഹം എന്തുവന്നാലും ചടങ്ങ് മാറ്റിവെക്കില്ലെന്നും വ്യക്തമാക്കി. അദ്ദേഹം പുസ്തക പ്രകാശചടങ്ങിന്റെ വേദിയിലേക്ക് തിരിക്കുകയും ചെയ്തു. മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി അടക്കമുള്ളവർ രൂക്ഷമായ രീതിയിലാണ് ശിവസേനയുടെ നടപടിയോട് പ്രതികരിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവസേനാ നേതാവുമായി ഫോണിൽ ചർച്ച നടത്തി.

കഴിഞ്ഞയാഴ്ച പാകിസ്താനി ഗസൽഗായകൻ ഗുലാം അലിയുടെ സംഗീതപരിപാടി ശിവസേനയുടെ എതിർപ്പിനെ തുടർന്ന് റദ്ദാക്കിയിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!