വീരപ്പന്റെ 11-ാം ചരമ വാർഷികത്തിൽ ഫഌക്‌സ് ബോർഡുകൾ ഉയരും, അന്നദാനം നടക്കും

ചെന്നൈ: 11-ാം ചരമ ദിനത്തിൽ വനം കൊള്ളക്കാരൻ വീരപ്പന്റെ ഫഌക്‌സ് തമിഴ്‌നാട്ടിൽ ഉയരും. അന്നദാനം നടക്കും. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിക്ക് മദ്രാസ് ഹൈക്കോടതി ഇതിനുള്ള അനുമതി നൽകി.

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സമർപ്പിച്ച ഹർജിയിലാണ് ഒക്ടോബർ 18നു ചരമവാർഷികം ആചരിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയത്. 2004 ഒക്ടോബർ 18നാണു പ്രത്യേക ദൗത്യസേന വീരപ്പനെ വെടിവച്ചു കൊന്നത്. ചരമവാർഷികാചരണത്തിന് സേലം ജില്ലാ പൊലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. തുടർന്നാണ് മുത്തുലക്ഷ്മി ഹൈക്കോടതിയെ സമീപിച്ചത്.

മുത്തുലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ച കോടതി പരിപാടി നടക്കുന്ന സ്ഥലത്തു മാത്രമേ ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കാവൂ എന്നു പ്രത്യേകം നിർദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!