അസ്തികൂടങ്ങൾക്കും അവശിഷ്ടങ്ങൾക്കു മിടയിൽ മലേഷ്യയുടെ പതാക. കാണാതായ എം.എച്ച് 370 വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി

മനില: വിമാനാശിഷ്ടങ്ങൾക്കിയിടൽ നിരവധി അസ്തികൂടങ്ങൾ, സീറ്റിലെ സേഫ്റ്റി ബൽറ്റിൽ കൂടുങ്ങിയ നിലയിൽ പൈലറ്റിന്റെ അസ്തികൂടം. ഇവയ്ക്കിടയിൽ മലേഷ്യയുടെ പതാക കണ്ടതോടെയാണു കാണാതായ എം.എച്ച് 370 വിമാനത്തിന്റെ ഭാഗങ്ങളാണിതെന്നു സംശയമുയർന്നത്.

ഫിലിപ്പീൻസിൽ കണ്ടെത്തിയത് കാണാതായ മലേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങളാണെന്ന് പ്രാഥമിക നിഗമനം. താവിതാവി പ്രവിശ്യയിലെ ഒറ്റപ്പെട്ട ദ്വീപിലെ വനത്തിലാണു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വേട്ടയ്ക്കായി വനത്തിലെത്തിയ തദ്ദേശീയരാണു വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടത്. തുടർന്ന് പ്രാദേശിക പോലീസ് ഉദ്യോഗസ്ഥരെയും മലേഷ്യൻ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

ഓസ്‌ട്രേലിയ, മലേഷ്യ, ചൈന എന്നിവിടങ്ങളിൽനിന്നുള്ള അന്വേഷകരും വിദഗ്ധരും ഫിലിപ്പീൻസിലെത്തി വിമാനാവശിഷ്ടങ്ങൾ പരിശോധിക്കും.
കഴിഞ്ഞവർഷം മാർച്ചിൽ ക്വാലാലംപുരിൽനിന്ന് ബെയ്ജിങ്ങിലേക്കുള്ള പറക്കുന്നതിനിടെയാണു 239 യാത്രക്കാരുമായി മലേഷ്യൻ എയർലൈൻസിന്റെ എം.എച്ച് 370 വിമാനം കാണാതായത്. തുടർന്ന് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും വിമാനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!