മൂന്നാർ സമരം: ഇന്ന് നിർണ്ണായകം

മൂന്നാർ: ഇന്നച്ചെ ചർച്ചകൾ മൂന്നാറിന്റെ കാര്യത്തിൽ നിർമ്മായകം. മൂന്നാറിലെ തൊഴിലാളികൾ പ്രതീക്ഷയിലാണ്.

വേതനവർധന ആവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകളും പൊമ്പളൈഒരുമൈയും നടത്തിവരുന്ന സമരം തുടരുകയാണ്. ഇന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ് നേതാക്കൾ. ചൊവ്വാഴ്ച രാവിലെ 10ന് മുഖ്യമന്ത്രിയും ട്രേഡ് യൂണിയൻ നേതാക്കളും തമ്മിലാണ് തിരുവനന്തപുരത്ത് ചർച്ച നടക്കുന്നത്. ഇതിനുശേഷം ഉച്ചകഴിഞ്ഞ് 3നാണ് തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിലുള്ള പി.എൽ.സി. യോഗം. ഇരുചർച്ചകളിലുമായി പ്രശ്‌നം സംബന്ധിച്ച് തീരുമാനമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവിഭാഗം സമരക്കാരും.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിവിധ വാർഡുകളിൽനിന്ന് മത്സരിക്കുന്ന പൊമ്പളൈ ഒരുമൈ സ്ഥാനാർഥികളെ സംബന്ധിച്ചുള്ള ചർച്ചയിലായിരുന്നു തിങ്കളാഴ്ച നേതാക്കളായ പി.സി.ഗോമതി, കൗസല്യ എന്നിവർ. ചൊവ്വാഴ്ച തിരുവനന്തപുരത്തെ ചർച്ചകൾക്കുശേഷം പൊമ്പളൈ ഒരുമൈ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. മത്സരിക്കാൻ തയ്യാറെടുക്കുന്ന സംഘടനയിലെ പലരും ജാതി സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയതായാണ് വിവരം


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!