ലോ ഫ്‌ളോറിൽ കള്ളനും പോലീസിനും ടിക്കറ്റുവേണ്ട

ലോ ഫ്‌ളോറിൽ കള്ളനും  പോലീസിനും ടിക്കറ്റുവേണ്ട

  • തുടക്കം കുറിക്കുന്നത് സൗജന്യയാത്രയ്ക്ക്

തിരുവനന്തപുരം: അറിഞ്ഞില്ലേ, കെ.എസ്.ആർ.ടി.സിയുടെ എ.സി ലോ ഫ്‌ളോർ ബസുകളിൽ പ്രതികൾക്കും പോലീസിനും ഇനി ടിക്കറ്റ് വേണ്ട. കെ.എസ്.ആർ.ടി.ksrct orderസി, കെ.യു.ആർ.ടി.സി. എ.സി ബസുകളിൽ ബസ് വാറണ്ട് ഉപയോഗിച്ചുള്ള യാത്ര അനുവദിച്ച് ഉത്തരവായി.

പ്രതികളുമായി പോകുമ്പോൾ പോലീ
സുകാരും കെ.എസ്.ആർ.ടി.സി ജീവനക്കാരും തമ്മിൽ ടിക്കറ്റെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പലപ്പോഴും രൂക്ഷമായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ എം.ഡി അടക്കമുള്ള ഉന്നതർക്കുപോലും ലോ ഫ്‌ളോർ എ.സി. ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിരുന്നില്ല. അതിനിടെയാണ് ഇപ്പോഴും നഷ്ടത്തിൽ തുടരുന്നു ലോ ഫ്‌ളോർ ബസുകളിൽ സൗജന്യ യാത്രകൾ നൽകാൻ അധികാരികൾ തുടക്കം കുറിച്ചിരിക്കുന്നത്. ഇനി ആർക്കെല്ലാം സൗജന്യ യാത്ര അനുവദിക്കേണ്ടി വരുമെന്ന് വൈകാതെ വ്യക്തമാകും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!