മൂന്നാർ: ചർച്ചയിൽ തീരുമാനമില്ല

തിരുവനന്തപുരം: മൂന്നാർ പ്രശ്‌നത്തിൽ ഇന്നലത്തെ യോഗത്തിലും തീരുമാനമായില്ല. കുറഞ്ഞ കൂലിയിൽ 33 രൂപ വർധിപ്പിക്കാമെന്ന് തോട്ടം ഉടമകളുടെ യോഗത്തിലെ നിലപാട് ട്രേഡ് യൂണിയൻ നേതാക്കൾ തള്ളി.

ദിവസക്കൂലി 500 രൂപയാക്കി ഉയർത്തണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം നടത്തുന്നത്. ഐക്യ ട്രേഡ് യൂണിയനും പെമ്പിളൈ ഒരുമയും നടത്തിവരുന്ന സമരം ശക്തമായി തന്നെ തുടരുകയാണ്. തോട്ടം ഉടമകൾ തങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കുന്നതാണ് സമരം അവസാനിക്കാത്തതിനു കാരണമെന്നാണ് തൊഴിലാളികൾ പറയുന്നത്. അതേസമയം, കമ്പനികൾ നഷ്ടത്തിലാണെന്നാണ് ഉടമകളുടെ നിലപാട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!