ലാദൻ പാകിക്താന്റെ അതിഥിയായിരുന്നു; വെളിപ്പെടുത്തൽ വിവാദമായി

ലാദൻ പാകിക്താന്റെ അതിഥിയായിരുന്നു; വെളിപ്പെടുത്തൽ വിവാദമായി

ന്യൂഡൽഹി: അൽഖായിദ നേതാവ് ഒസാമ ബിൻ ലാദൻ പാകിസ്താന്റെ അതിഥിയായിരുന്നെന്ന പാക് മുൻ പ്രതിരോധമന്ത്രി ചൗധരി അഹമ്മദ് മുക്താറിന്റെ പുതിയ വെളിപ്പെടുത്തൽ. പാക് പ്രസിഡന്റ് സർദാരി, ജനറൽ കയാനി തുടങ്ങിയവർക്കെല്ലാം ബിൻലാദനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വെളിപ്പെടുത്തൽ വിവാദമായി.

സൈന്യത്തിലെ ചില ഉയർന്ന ഉദ്യോosama bin ladenഗസ്ഥർക്കും ഇക്കാര്യം അറിയാമായിരുന്നു. ബിൻലാദന്റെ വളർച്ചയെക്കുറിച്ച് അവർ ശ്രദ്ധാലുക്കളായിരുന്നുവെന്നും മുക്താർ പറഞ്ഞു.
പാകിസ്താനിൽ ബിൻ ലാദൻ ഉണ്ടെന്ന് എല്ലാ രാജ്യങ്ങളും പറഞ്ഞിരുന്നെങ്കിലും പാക് സർക്കാർ അത് സമ്മതിച്ചിരുന്നില്ല.

ബിൻ ലാദൻ എവിടെയാണെന്ന് അറിയില്ലെന്നായിരുന്നു പാകിസ്താന്റെ നിലപാട്. പിന്നീട് ഇസ്‌ലാമാബാദിൽ നിന്ന് 100 കിലോ മീറ്റർ ദൂരെയുള്ള അബോട്ടാബാദിലെ ഒളിത്താവളത്തിൽ ആക്രമണം നടത്തി യു.എസ് സൗന്യം ലാദനെ വധിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!