ഒടുവിൽ മൗനം വെടിഞ്ഞു; ദാദ്രി സംഭവം ദൗർഭാഗ്യകരമെന്ന് മോദി

ഒടുവിൽ മൗനം വെടിഞ്ഞു;  ദാദ്രി സംഭവം ദൗർഭാഗ്യകരമെന്ന് മോദി

ഡൽഹി: pm (2)ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. യു.പിയിലെ ദാദ്രിയിയിൽ ഗോമാംസം കഴിച്ചുവെന്ന് ആരോപിച്ച് വയോധികനെ കൊലപ്പെടുത്തിയത് ദൗർഭാഗ്യകരമായ സംഭവം. ഗുലാം അലിലെ പാടാൻ അനുവദിക്കാതിരുന്നതും ദൗർഭാഗ്യകരമെന്ന് മോദി.

ഇത്തരം സംഭവങ്ങൾ കേന്ദം അനുകൂലിക്കുന്നിലെന്ന് വ്യക്തമാക്കിയ മോദി ഇവയിൽ കേന്ദ്ര സർക്കാരിന്റെ പങ്ക് എന്താണെന്നും ചോദിച്ചു. ആനന്ദ്ബസാർ പത്രികയക്ക് അനുവദിച്ച അഭിമുഖത്തിലാണ് പ്രതികരണം. വർഗീയ ധ്രുവീകരണത്തിനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ബി.ജെ.പി ഇത്തരം സംഭവങ്ങളെ അനുകൂലിക്കുന്നില്ല.

രാജ്യത്ത് വിഭാഗീയത വളർത്താനുളള ശ്രമങ്ങൾ അംഗീകരിക്കില്ല. വർഗീയത വളർത്താനുളള ശ്രമങ്ങൾ തടയണം. മതസൗഹാർദ്ദം ഉറപ്പാക്കണമെന്നുളള രാഷ്ട്പതിയുടെ ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും മോദി പറഞ്ഞു. സെപ്റ്റംബർ 28നാണ് ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന ഗ്രാമീണനെ ഒരു സംഘം തല്ലികൊന്നത്. ഇതിനെതിരെ, പ്രത്യേകിച്ച് സാഹിത്യലോകത്തുനിന്ന് വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം. ആദ്യമായാണ് ദാദ്രി സംഭവത്തെ പേരേടുത്ത് പ്രധാനമന്ത്രി പരാമർശിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!