തോട്ടം സമരം: തൽക്കാലത്തേക്ക് തീർത്തു, തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബാക്കി…

തോട്ടം സമരം: തൽക്കാലത്തേക്ക് തീർത്തു,  തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബാക്കി…

  • അധിafter munnar strike meetingക ജോലിയിൽ തീരുമാനമായശേഷം കരാർ ഒപ്പിടും

മൂന്നാർ/തിരുവനന്തപുരം: 17 ദിവസം നീണ്ടു തോട്ടം തൊഴിലാളി സമരം തട്ടിക്കൂട്ടി തീർത്തു. തേയിലത്തോട്ടം തൊഴിലാളികളുടെ വേതനം 69 രൂപ വരെ ഉയർത്തി. ഏലം മേഖലയിൽ ദിവസവേതനം 63 രൂപ കൂട്ടി. റബ്ബർമേഖലയിൽ 64 രൂപയും വർധിപ്പിച്ചു. അധിക ജോലി അടക്കമുള്ള കാര്യങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം തീരുമാനമുണ്ടാക്കിയിട്ട് ഇതുസംബന്ധിച്ച കരാറുകളിൽ ഒപ്പിടാനാണ് അണിയറയിലെ തീരുമാനം.

അടിസ്ഥാനശമ്പളവും ഡി.എ.യും ചേർന്ന തുകയിലാണ് വർധന. മറ്റ് ആനുകൂല്യങ്ങൾകൂടി ചേരുമ്പോൾ വേതനം ഇനിയുമുയരുമെന്നാണ് സർക്കാരിന്റെ വിശദീകരണം. അധികജോലി ആവശ്യപ്പെടാതെയാണ് വർധനയെന്നും തൊഴിലാളികളുടെ മറ്റ് ആവശ്യങ്ങൾ സംബന്ധിച്ച് തദ്ദേശ തിരഞ്ഞെടുപ്പിനുശേഷം ചർച്ചചെയ്യുമെന്ന്, ചർച്ചകൾക്കുശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി വ്യക്തമാക്കി.

തോട്ടംമേഖലയിലെ മുഴുവൻ പ്രശ്‌നങ്ങളും പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഏകാംഗ കമ്മിഷനെ നിയമിക്കും. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിഷനോട് ആവശ്യപ്പെടുക. ഈ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും അന്തിമമായ തീരുമാനങ്ങളുണ്ടാകുക.

ദിവസങ്ങളായി തോട്ടങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ തൊഴിലാളികൾക്ക് അഡ്വാൻസ് അനുവദിക്കുന്ന കാര്യത്തിൽ യൂണിയനുകളുമായി ചർച്ചചെയ്ത് നടപടിയെടുക്കണമെന്ന് ഉടമകളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മറ്റാവശ്യങ്ങൾ ചർച്ചചെയ്യാൻ നവംബർ 4ന് പ്രത്യേക യോഗം മുഖ്യമന്ത്രി, തൊഴിൽ, ഊർജ, റവന്യു, വനം മന്ത്രിമാർ എന്നിവർ പങ്കെടുത്ത് നടക്കും.

പുതിയ ധാരണ പ്രകാരം തേയില, കാപ്പി 301 രൂപ (232 നിലവിൽ), ഏലം 330 രൂപ (267), റബ്ബർ 381 രൂപ (317) എന്നിങ്ങനെ ലഭിക്കും. മറ്റ് ആനുകൂല്യങ്ങൾ അടക്കം ദിവസവേതനം
തേയില, കാപ്പി 436 രൂപ, ഏലം 478 രൂപ, റബ്ബർ 552 രൂപ എന്നിങ്ങനെ ലഭിക്കുമെന്നുമാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. സമരം നീണ്ടുപോകുന്നത് തോട്ടംമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന തിരിച്ചറിവിൽ ഇരു വിഭാഗങ്ങളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. ധാരണ അറിഞ്ഞപ്പോൾ തന്നെ ഐക്യ ട്രേഡ് യൂണിയന്റെ നേതൃത്വത്തിലുണ്ടാായിരുന്ന നിരാഹാര സമരം രാത്രി വൈകി അവസാനിപ്പിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!