കേരളാ നിയമസഭാ വളപ്പിൽ ഒരു ഉത്തരേന്ത്യൻ കാഴ്ച…സ്പീക്കർ ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിപ്പിച്ചു

  • സഹായം വേണ്ടിവന്നത് ശാരീരികമായ അസുഖമുള്ളതിനാൽ: സ്പീക്കർ

തിരുവനന്തപുspeaker driver issueരം: കേരള നിയമസഭാ വളപ്പിൽ ഒരു ഉത്തരേന്ത്യൻ കാഴ്ച. നിയമസഭാ വളപ്പിലെ കരനെൽകൃഷി വെളവെടുപ്പിന് വിളിച്ചുകൂട്ടിയ മന്ത്രി കെ.പി. മോഹനൻ അടക്കമുള്ള അതിഥികളുടെ മുന്നിൽ വച്ച് സ്പീക്കർ എൻ. ശക്തൻ തന്റെ ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിപ്പിച്ചു. നടപടിയിൽ വൻ പ്രതിഷേധം. നിയമസഭാ വളപ്പിലേക്ക് പ്രതിഷേധ മാർച്ചുകൾ.

ബുധനാഴ്ച രാവിലെ 11നാണ് സംഭവം അരങ്ങേറിയത്. പാടത്തിറങ്ങിി നെല്ല് കൊയ്തശേഷം അത് മെതിക്കാൻ തയാറെടുക്കുമ്പോഴാണ് സ്പീക്കർക്ക് കാലിലെ ചെരുപ്പഴിക്കാനും സേവകർ ആവശ്യം വന്നത്. സ്പീക്കറുടെ നടപടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ എത്തിയതോടെ അവിടെയും വൻ പ്രതിഷേധമാണ്.

സഹായം വേണ്ടിവന്നത് ശാരീരികമായ അസുഖമുള്ളതിനാൽ: സ്പീക്കർ

തിരുവനന്തപുരം: ശാരീരികമായി അസുഖമുള്ളതിനാലാണ് ചെരുപ്പഴിക്കാൻ ഡ്രൈവർ സഹായിച്ചതെന്ന് സ്പീക്കർ എൻ. ശക്തന്റെ വിശദീകരണം. കണ്ണിലെ ഞരമ്പ് പൊട്ടുകയും രക്തം വരുകയും ചെയ്യുന്ന വളരെ അപൂർവങ്ങളിൽ അപൂർവമായ അസുഖമാണ് തനിക്കുള്ളത്. ഡോക്ടർമാരുടെ വളരെ കൃത്യമായ നിർദേശത്തിലാണ് ജീവിക്കുന്നത്. ഒരുകാരണവശാലും കുനിയരുത്, കൈ കൊണ്ട് ഭാരമുള്ള വസ്തുക്കൾ ഒന്നും എടുക്കരുത്, കണ്ണിൽ വെയിൽ അടിക്കാൻ പാടില്ല എന്നിങ്ങനെ മൂന്ന് ഉപദേശങ്ങളാണ് ഡോക്ടർ നൽകിയിട്ടുള്ളത്.

സംസ്ഥാനത്തിനകത്ത് പോകുമ്പോൾ എപ്പോഴും സഹായിയായി ബിജു കൂടെ ഉണ്ടാവാറുണ്ട്. ഇതു തന്നെയാണ് കഴിഞ്ഞദിവസം നടന്നത്. കൊയ്ത്ത് കഴിഞ്ഞ് കറ്റ മെതിക്കാൻ പോയപ്പോഴാണ് ചെരുപ്പ് അഴിക്കേണ്ടിവരുമെന്ന് മനസിലായത്. പിന്നീട് ഇതിനെ സഹായിക്കാനാണ് ബിജു ഇടപെട്ടത്. അവശ്യപ്പെട്ടില്ല ബിജു വന്നതെന്നും സ്പീക്കർ വിശദീകരിച്ചു.


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    Pradeep 2 years

    അപമാനകരമായ സംഭവം

  • DISQUS: 0
    error: Content is protected !!