കൈക്കൂലി: ഇൻകംടാക്‌സ് പ്രിൻസിപ്പൽ കമ്മിഷണറെ സി.ബി.ഐ പൊക്കി

കോട്ടയം: കൈക്കൂലിക്കേസിൽ ഇൻകംടാക്‌സ് പ്രിൻസിപ്പൽ കമ്മീഷണർ ശൈലേന്ദ്ര മമ്മടിയെ സി.ബി.ഐ പിടികൂടി. കോട്ടയം ഏറ്റുമാനൂരിലെ ജ്വല്ലറി ഉടമയിൽ നിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങുിയതിലാണ് നടപടി. ഇടനിലക്കാരൻ അലക്‌സിനേയും സി.ബി.ഐ കസ്റ്റഡിയിലെടുത്തു.

കോട്ടയത്തുള്ള പവ്വത്തിൽ ജ്വല്ലറിയുടെ ആദായ നികുതി കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇടനിലക്കാരൻ അലക്‌സ് മുഖേന ജ്വല്ലറി ഉടമയിൽ നിന്നും കമ്മീഷണർ പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി പറയുന്നു. കോട്ടയത്തെ ഒരു ഫ്‌ലാറ്റിൽ വച്ചായിരുന്നു പണം കൈമാറിയത്. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കസ്റ്റഡിയിലെടുത്ത ശൈലേന്ദ്രയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഫയൽ കൈകാര്യം ചെയ്ത മറ്റു ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്ഡുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!