വില വിവരപട്ടികയിൽ ബീഫ് മലയാളിത്തിൽ ബാക്കിയെല്ലാം ഇംഗ്ലീഷിൽ, കേരളാ ഹൗസിൽ തർക്കം, സംഘർഷം, പിന്നാലെ പോലീസും…

ഡൽഹി: വില വിവരപട്ടികയിൽ ബീഫ് മലയാളത്തിലും ബാക്കിയെല്ലാം ഇംഗ്ലീഷിലും. ഭക്ഷണം കdelhi houseഴിക്കാനെത്തിയ മലയാളി യുവാവും രണ്ട് കർണ്ണാടക സ്വദേശികളും മെനുവിന്റെ ചിത്രമെടുക്കാൻ ശ്രമിച്ചു. ജീവനക്കാർ തടഞ്ഞു. നിയമവിരുദ്ധമായി ഗോമാംസം വിൽക്കുകയാണെന്ന് പോലീസിനെ അറിയിച്ചു….

ജീവനക്കാർ നടത്തിവന്ന സമൃദ്ധി റെസ്‌റ്റോറന്റാണ് സംഘർഷത്തിനു വേദിയായത്. പശുവിറച്ചി വിളമ്പുന്നതായി പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു റെയ്‌ഡെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ഹിന്ദു സേനയിലെ അംഗമാണ് പരാതി നൽകിയതെന്നും പൊലീസ് അറിയിച്ചു. മുപ്പതോളം പോലീസുകാരുടെ സംഘം ഡൽഹി കേരളാ ഹൗസിലേക്ക് പാഞ്ഞെത്തി.

വൈകിട്ട് നാല് മണിയോടെ കേരള ഹൗസിലെത്തിയ പൊലീസ് സംഘം എല്ലാ വാതിലുകളിലും കാവലിന് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ദില്ലി സർക്കാരിന്റെ അംഗീകാരമുള്ള കശാപ്പുശാലകളിൽ നിന്നാണ് മാംസം വാങ്ങിയതെന്ന് കാന്റീൻ ജീവനക്കാർ പൊലീസിനെ അറിയിച്ചു. തിരിച്ചറിയാത്ത രണ്ട് പേർ ദില്ലി പൊലീസിനൊപ്പം കേരള ഹൗസിലെത്തിയിരുന്നു. ഇവർ ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. റെയ്ഡിനെ തുടർന്ന് മെനുവിൽ നിന്നും ബീഫ് ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു.

അതിക്രമം സംഘപരിവാർ അജണ്ടയുടെ ഭാഗം: പിണറായി

തിരുവനന്തപുരം: കേരള ഹൗസിലെ അതിക്രമം സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന് പിണറായി. നാളെ എല്ലാ അടുക്കളയിലും ഇവർ അതിക്രമിച്ച് കടക്കും എന്ന മുന്നറിയിപ്പാണ് ദില്ലി കേരള ഹൗസിൽ പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് നടത്തിയ അതിക്രമമെന്നും പിണറായി ആരോപിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
‘ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്കിനെ കൊന്ന ശക്തികൾ തന്നെയാണ് ഡൽഹിയിൽ കേരള ഹൗസിന്റെ അടുക്കളയിലേക്ക് കടന്നു കയറിയത്. നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവർ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ദൽഹി കേരള ഹൗസിൽ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ അതിക്രമം. ഡൽഹിയിൽ പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൗസിൽ അത് പാകം ചെയ്ത് വിൽക്കുന്നതിന് തടസ്സവുമില്ല.

വർഗീയ ഭ്രാന്തു മൂത്തവരുടെ വാക്ക് കേട്ട് ഡൽഹി പോലീസ് കേരള ഹൌസിൽ നിയമവിരുദ്ധമായി കടന്നു കയറിയത്, സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. കേരള ഗവർമെന്റിന്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങൾ എന്തും ചെയ്യും എന്നാണ് കേരളഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമീഷണറുടെ അനുമതിയില്ലാതെ ക്യാന്റീൻ റെയ്ഡ് ചെയ്ത ഡൽഹി പോലീസ് നൽകുന്ന മുന്നറിയിപ്പ്. മലയാളികളുടെ ഭക്ഷണം തങ്ങൾ നിശ്ചയിക്കും എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നത്.
മുഹമ്മദ് ആഖ്‌ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാൻ തങ്ങൾ മടിക്കില്ല എന്നാണു സംഘപരിവാർ ഇതിലൂടെ നൽകുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലിൽ ആക്കാനുള്ള ഇത്തരം ശ്രമങ്ങൾ അതിശക്തമായി ചെറുക്കപ്പെടണം.
‘കേരള ഹൗസിൽ ബീഫ് പരസ്യമായി വിൽക്കുന്നു, നമുക്ക് കാണാം ‘ എന്ന് ഒരു സംഘപരിവാറുകാരൻ സോഷ്യൽ മീഡിയയിൽ പരസ്യ ഭീഷണി മുഴക്കിയ ശേഷമാണ് ഡൽഹി പോലീസ് കേരള ഹൌസിൽ എത്തിയത്. ആസൂത്രിതമായ അതിക്രമം ആണ് നടന്നത് എന്നതിന്റെ തെളിവാണിത്.
ഡൽഹിയിലെ മലയാളി സമൂഹത്തിൽ ഭീതി വിതച്ച സംഭവമാണിത്. പൌരന്റെ മൌലികാവകാശത്തിന്മേലും സംസ്ഥാന ഗവർമെന്റിന്റെ അധികാരത്തിലും ഉള്ള കടന്നു കയറ്റവും ആണ്. ഇത്തരം പ്രവണതകളെ ചെറുത്തു തോൽപ്പിച്ചില്ലെങ്കിൽ സാധാരണ ജനജീവിതം ദുഷ്‌കരമാകും.
ഈ വിഷയത്തിൽ ഉചിതമായ രീതിയിൽ പ്രതികരിക്കാനോ ഇടപെടാനോ സംസ്ഥാന സർക്കാർ തയാറാകാത്തത് ആശ്ച്ചര്യകരമാണ്.’

 


Loading...

COMMENTS

WORDPRESS: 1
  • comment-avatar
    pradeep 2 years

    ഈ ആർജ്ജവം വീടുകൾ കയറിയിറങ്ങി ഒരു നേരത്തെ ഭക്ഷണമെങ്കിലും കഴിച്ചൊ കഴിക്കാനുണ്ടൊ തല ചായ്കാനൊരു ഇടമുണ്ടൊ എന്നൊക്കെ നോക്കി അതിനൊരു പരിഹാരം കാണിച്ചിരുന്നെങ്കിൽ…

  • DISQUS: 0
    error: Content is protected !!