തുടരന്വേഷിക്കാന്‍ ഉത്തരവിട്ടു. അന്വേഷിക്കുന്നത് ആര്, മേല്‍നോട്ടമാര്‍ക്ക്. എല്ലാം പഴയതെങ്കിലോ ?

തിരുവനന്തപുരം: അന്വേഷിക്കേണ്ടത് ഇതുവരെ അന്വേഷിച്ച അതേ വിജിലന്‍സ്. മേല്‍നോട്ടം വഹിക്കേണ്ടത് mani enquiryഎതുകേസിലും മേല്‍നോട്ടം വഹിക്കാന്‍ നിയമപരമായി അധികാരമുള്ള ഡയറക്ടറും… മാണി കുറ്റക്കാരനല്ലെന്ന നിലപാടില്‍ സര്‍ക്കാരും വിജിലന്‍സ് ഡയറക്ടറും ഉറച്ചു നിന്നാല്‍ തുടരന്വേഷണത്തിന്റെ സ്ഥിതി എന്ത് ?

തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കൈയില്‍ കിട്ടിയ ആയുധമുപയോഗിച്ച് രാഷ്ട്രീയ കേരളം മാണിയുടെ രാജിക്കായി മുറവിളികൂട്ടുമ്പോള്‍ നിയമവിദഗ്ധരുടെയും നിഷ്പക്ഷമായി ചിന്തിക്കുന്നവരും ഉയര്‍ത്തുന്ന ചോദ്യം ഇതാണ്. ഇന്നേക്ക് ഒരു വര്‍ഷം തികയാന്‍ രണ്ടു ദിവസം മാത്രം കുറവുള്ളപ്പോഴാണ് ബാര്‍ ഉടമ ബിജു രമേശ് ബാര്‍ കോഴ ആരോപണം ഉന്നയിച്ചത്. ബാര്‍ ലൈസന്‍സ് കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ്.

സൂത്രശാലിയായ ആഭ്യന്തരമന്ത്രിയാകട്ടെ, സമയം കളയാതെ ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടു. സതേണ്‍ റെയ്ഞ്ച് എസ്.പി. രാജ്‌മോഹന്‍ നടത്തിയ അന്വേഷണത്തില്‍ പ്രഥമ ദൃഷ്ട്യാ അഴിമതി കണ്ടെത്തിയതോടെ മാണിയുടെ ശനിദിശ തെളിഞ്ഞു. മാണി അടക്കമുള്ളവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് സ്‌പെഷല്‍ സെല്‍ എസ്.പി. സുകേശന്‍ അന്വേഷണം തുടങ്ങി. ടി.ഒ സൂരജ് അടക്കമുള്ളവരെ കുടുക്കി വിജിലന്‍സ് ജീവനുണ്ടെന്ന് കാണിച്ച കാലം.

എ.ഡി.ജി.പി ജേക്കബ് തോമസ് അടക്കമുള്ളവുടെ ടീം വര്‍ക്കില്‍ തയാറാക്കപ്പെട്ട ആക്ഷന്‍ പ്ലാനിന്റെ അടിസ്ഥാനത്തില്‍ നടന്ന ആദ്യഘട്ട അന്വേഷണത്തില്‍ സര്‍ക്കാരും മാണിയുമെന്നല്ല, പ്രതിപക്ഷവും ഞെട്ടി. പിന്നീടലെല്ലാം പെട്ടന്നായിരുന്നു. ജേക്കബ് തോമസ് അടക്കമുള്ളവര്‍ വിജിലന്‍സില്‍ ഫയലുകള്‍ കാണാതായി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 ന് മാണിക്കെതിരായ എഫ്‌ഐആര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടു. തുടര്‍ന്ന് ഏഴ് മാസത്തോളം നീണ്ട് നിന്ന വിശദമായ അന്വേഷണം.

അഴിമതി നിരോധനനിയമത്തിലെ 7,13(1),13(2)വകുപ്പുകള്‍ ചുമത്തി മാണിയെ കുറ്റവിചാരണ ചെയ്യണമെന്ന് കാണിച്ച് വസ്തുവിവര റിപ്പോര്‍ട്ട് തയ്യാറാക്കി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി. വിജിലന്‍സ് ഡയക്ടര്‍ നേരിട്ട് കേസ് കൈകാര്യം ചെയ്തു. ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന പഴഞ്ചൊല്ലുപോലെ മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയുള്ള അന്തിമറിപ്പോര്‍ട്ട് തട്ടിക്കൂട്ടിയെടുത്ത് വിജിലന്‍സ് കോടതിയിലെത്തി.

നാട്ടില്‍ പാട്ടായ വിജിലന്‍സിന്റെ കള്ളക്കള്ളി പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ തുടരന്വേഷണം ആവശ്യപ്പെട്ടതോടെ പൊളിഞ്ഞുവെന്ന് ഇന്നത്തെ കോടതി വിധി വ്യക്തമാക്കുന്നു. സുതാര്യമായ അന്വേഷണത്തിന് വിധി പകര്‍പ്പില്‍ എന്തെല്ലാം മുന്‍കരുതലുകളാണ് കോടതി സ്വീകരിച്ചിട്ടുള്ളത്, കണ്ടെത്തലുകള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇനിയും കാത്തിരിക്കണം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!