സ്വാമി ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു

biji contraversy 1തിരുവനന്തപുരം: ശിവഗിരി മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചു. സ്വാമിയുടെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് സി.ആര്‍.പി.സി 173/3 പ്രകാരം തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

എഡിജിപി അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി പി.കെ മധുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. െ്രെകംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ ആകില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

തുടരന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും എ.കെ. ആന്റണിയും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!