വീരേന്ദ്രകുമാറുമായി ശത്രുതയില്ല; സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടതുപക്ഷത്ത്: പിണറായി

തിരുവനന്തപുരം: എം.പി വീരേന്ദ്രകുമാറിനെയും പാര്‍ട്ടിയെയും ഇടതു മുന്നണിയിലേക്ക് പരോക്ഷമായി ക്ഷണിച്ച് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. സോഷ്യലിസ്റ്റുകളുടെ സ്ഥാനം ഇടതു മുന്നണിയിലാണെന്ന് പിണറായി പറഞ്ഞു. എം.പി വീരേന്ദ്രകുമാറുമായി ഒരു ശത്രുതയുമില്ല. അതിനര്‍ത്ഥം രാഷ്ട്രീയ വിയോജിപ്പ് ഇല്ല എന്നല്ലെന്നും പിണറായി പറഞ്ഞു.

വിയോജിപ്പുകള്‍ രാഷ്ട്രീയമായി മാത്രമാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വീരേന്ദ്രകുമാറിനും അങ്ങനെ തന്നെയാണെന്ന് കരുതുന്നതായും പിണറായി പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് താനും വീരേന്ദ്രകുമാറും ജയില്‍വാസം അനുഭവിച്ചതിനെക്കുറിച്ചും പിണറായി അനുസ്മരിച്ചു.

 

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!