ബി.ജെ.പി ബന്ധം: കെ.പി.എം്എം ഓഫീസില്‍ പിടിച്ചെടുക്കലും പുറത്താക്കലും

തിരുവനന്തപുരം: കേരളപുലയര്‍ മഹാസഭയുടെ(കെ.പി.എം.എസ്) നന്ദാവനത്തുള്ള സംസ്ഥാനകമ്മിറ്റി ഓഫീസ് ബി.ജെ.പി. വിരുദ്ധ നേതാക്കള്‍ പിടിച്ചെടുത്തു. ബി.ജെ.പി. സംസ്ഥാന പ്രിസഡന്റായ കുമ്മനം രാജശേഖരന്‍ ഓഫീസ് സന്ദര്‍ച്ചതിനു പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍.

ഇതോടെ, സംസ്ഥാന കമ്മിറ്റിയില്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം മറനീക്കി പുറത്തുവന്നു. ഓഫീസ് പിടിച്ചെടുത്തതോടെ ബി.ജെ.പി. ബന്ധത്തിന്റെ പേരില്‍ കെ.പി.എം.എസിലെ ടി.വി. ബാബു വിഭാഗം പിളര്‍പ്പിലേക്ക് നീങ്ങുകയാണ്. ഓഫീസിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!