കൊലവിളി പ്രസംഗം വിണ്ടും; ഡി.വൈ.എഫ്.ഐ നേതാവ് വിവാദത്തില്‍

കോഴിക്കോട് : എം.എം മണി മോഡല്‍ കൊലവിളി പ്രസംഗം ആവര്‍ത്തിച്ച് ഡി.വൈ.എഫ്.ഐ യുവനേതാവ്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റി അംഗം എ.എം റഷീദിന്റെ കോഴിക്കോട് കുറ്റ്യാടിയില്‍ കൊലവിളിയിയെ പ്രസംഗം വിവാദമായി.

രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്തുമെന്നും കല്ലാച്ചി ഈന്തുള്ളതില്‍ ബിജു വധക്കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളെ തീര്‍ക്കുമെന്നുമാണ് യുവ നേതാവ്, സി.പി.എം നേതാവ് എം.വി ജയരാജന്റെ സാന്നിദ്ധ്യത്തില്‍ പ്രസംഗിച്ചത്.

ഇനി ഏതെങ്കിലും ഒരു സഖാവിന് പോറലേറ്റാല്‍ എതിരാളികളെ അവസാനിപ്പിക്കുമെന്നും റഷീദ് വെല്ലുവിളിച്ചു. തൂണേരിയിലെ ഷിബിനെ കൊലപ്പെടുത്തിയ ഗ്രൂപ്പിന് ഒരു പ്രൊട്ടക്ഷന്‍ സംഘം ഉണ്ട്. പരിശീലനം കിട്ടിയ ആളുകള്‍. എന്നാല്‍ എത്രകാലം നിങ്ങള്‍ ഈ പ്രാട്ടക്ഷനുംകൊണ്ട് നടക്കുമെന്നും, ഇതിനൊക്കെ കണക്ക് തീര്‍ത്ത് മറുപടി പറഞ്ഞുകൊണ്ടല്ലാതെ ഈ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും അത് തീര്‍ക്കേണ്ട സമയത്ത് തീര്‍ത്തിരിക്കുമെന്നും റഷീദ് തന്റെ ആവേശകരമായ പ്രസംഗത്തില്‍ പറഞ്ഞതാണ് വിവാദമായത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!