എക്‌സാര്‍ക്കേറ്റ് അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് പുതിയ ഭദ്രാസനാദ്ധ്യക്ഷന്‍

എക്‌സാര്‍ക്കേറ്റ് അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസ് പുതിയ ഭദ്രാസനാദ്ധ്യക്ഷന്‍

american exarchateതിരുവനന്തപുരം : മലങ്കരസുറിയാനി കത്തോലിക്കാസഭയുടെ ന്യുയോര്‍ക്ക് കേന്ദ്രമാക്കിയുള്ള എക്‌സാര്‍ക്കേറ്റ് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ ഭദ്രാസന പദവിയിലേക്കുയര്‍ത്തി. നിലവിലെ എക്‌സാര്‍ക്കേറ്റ് അദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് മാര്‍ യൗസേബിയോസിനെ പുതിയ ഭദ്രാസനാദ്ധ്യക്ഷനായി നിയമിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം സഭാതലവന്‍ മജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ സഭാകേന്ദ്രമായ പട്ടം കാതോലിക്കേറ്റ് സെന്ററില്‍ നടത്തി.

റോമിലും അമേരിക്കയിലും തല്‍സമയം പ്രഖ്യാപനങ്ങള്‍ നടന്നു. പുതിയ ഭദ്രാസനം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ വടക്കേ അമേരിക്കയിലെയും കാനഡയിലെയും സമാധാനരാജ്ഞിയുടെ ഭദ്രാസനം എറിയപ്പെടും. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള മാര്‍ ഈവാനിയോസ് സെന്റര്‍ പുതിയ ഭദ്രാസനകേന്ദ്രവും.നിലിവിലുള്ള ഇടവക ദൈവാലയം കത്തീഡ്രലും ആയിരിക്കും. ഇതോടെമലങ്കര സുറിയാനി കത്തോലിക്കാസഭയ്ക്ക് തിരുവനന്തപുരം മേജര്‍ അതിരൂപത ഉള്‍പ്പെടെ പത്ത് രൂപതകളും ഒരു എക്‌സാര്‍ക്കേറ്റും ഉണ്ട്. ഇന്ത്യക്ക് പുറത്ത് മലങ്കരസുറിയാനി കത്തോലിക്കാസഭയ്ക്ക് ആരംഭിക്കുന്ന പ്രഥമ ഭദ്രാസനമാണിത്.

പുതിയ ഭദ്രാസനത്തിന്റെ ഉദ്ഘാടനം ജനുവരി അവസാന വാരത്തില്‍ അമേരിക്കയില്‍ നടക്കും. പുതിയ ഭദ്രാസനത്തില്‍ വടക്കേ അമേരിക്കയും കാനഡയും ഉള്‍പ്പെടും. 2001-ല്‍ ഇപ്പോഴത്തെ മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവായെ അപ്പസ്‌തോലികവിസിറ്ററായി നിയമിച്ചുകൊണ്ടായിരുന്നു മാര്‍പാപ്പാ വടക്കേ അമേരിക്കയിലെ മലങ്കരകത്തോലിക്കരുടെ നൈയാമികമായ രൂപീകരണം ആരംഭിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!