മന്ത്രി ബാബുവിനെതിരായ അന്വേഷണം; വിജിലന്‍സിന് ഹൈക്കോടതിയുടെ വിമര്‍ശനം

കൊച്ചി: ബാര്‍ കോഴക്കേസില്‍ സര്‍ക്കാരിനെതിരെ വീണ്ടും ഹൈക്കോടതിയില്‍ വിമര്‍ശനം. മന്ത്രി കെ. ബാബുവിനെതിരെ എന്തുകൊണ്ട് ഇതുവരെ എഫ്.ഐ.ആര്‍. സമര്‍പ്പിച്ചില്ലെന്ന് ആരാഞ്ഞ കോടതി റിപ്പോര്‍ട്ടില്‍ എന്ത് നടപടി സ്വീകരിച്ചെന്നും ചോദിച്ചു.

ബാബുവിനെ കുറ്റവിമുക്തനാക്കുന്നതായിരുന്നു പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. എന്നാല്‍, ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ അഭിഭാഷകന് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന്, ഒരാഴ്ചയ്ക്കകം വിജിലന്‍സ് ഡയറക്ടര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ എടുത്ത നടപടികള്‍ സത്യവാങ്മൂലത്തില്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!