തിരുനല്‍വേലിയില്‍ ബസ് അപകടം: 10 മരണം, മലയാളികളുണ്ടെന്ന് സൂചന

തിരുനെല്‍വേലി: തിരുനല്‍വേലിയില്‍ പണക്കുടിയില്‍ ബസ് അപകടത്തില്‍പ്പെട്ട് പത്തുപേര്‍ മരിച്ചു. വേളാങ്കണ്ണിയില്‍ നിന്ന് കന്യാകുമാരി വഴി തിരുവനന്തപുരത്തേക്കു വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം വിട്ട ബസ് ഡിവൈഡറില്‍ ഇടിച്ച് തകരുകയായിരുന്നു. പരുക്കേറ്റവരെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജിലും സമീപ പ്രദേശങ്ങളിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ അഞ്ചോളം പേര്‍ മലയാളികളാണെന്നാണ് സൂചന. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പലരുടെയും നില ഗുരുതരമാണ്. ആരെയും തിരച്ചറിഞ്ഞിട്ടില്ല. രാവിലെ ആറോയെടായിരുന്നു അപകടം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!