മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ മന്ത്രി കെ.പി മോഹനന്റെ കയ്യേറ്റ ശ്രമം

കൊച്ചി: മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെ മന്ത്രി കെ.പി മോഹനന്റെ കയ്യേറ്റ ശ്രമം. ദൃശ്യങ്ങള്‍ പകര്‍ത്താതിരിക്കാന്‍ കാമറ ഓഫ്‌ ചെയ്‌ത മന്ത്രി മൈക്ക്‌ ഉരിയെടുത്തു. അങ്കമാലിക്കടുത്ത്‌ കറുകുറ്റിയിലാണ്‌ സംഭവം.

റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമ പ്രവര്‍ത്തകരാണ്‌ മന്ത്രിയുടെ കയ്യേറ്റ ശ്രമത്തിന്‌ ഇരയായത്‌. പിണറായി വിജയനും വീരേന്ദ്ര കുമാറും നടത്തിയ ചര്‍ച്ചയെക്കുറിച്ച്‌ പ്രതികരണമാരാഞ്ഞതാണ്‌ മന്ത്രിയെ ചൊടിപ്പിച്ചത്‌. മാധ്യമ വ്യഭിചാരികളെന്ന്‌ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത മന്ത്രി റിപ്പോര്‍ട്ടര്‍ വാര്‍ത്താ സംഘത്തിന്‌ നേരെ പാഞ്ഞടുത്തു. തങ്ങളെ ജോലിചെയ്യാന്‍ അനുവദിക്കണമെന്ന്‌ മാധ്യമ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും മന്ത്രി ഗൗനിച്ചില്ല. കാമറ ഓഫ്‌ ചെയ്‌ത മന്ത്രി മൈക്ക്‌ ഊരിയെടുത്തു. തുടര്‍ന്ന്‌ മന്ത്രി പങ്കെടുത്ത പരിപാടിയില്‍നിന്നും വാര്‍ത്താ സംഘത്തെ ഇറക്കിവിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!