സഭാതലം തൊഴിലിടമല്ല; കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ വനിതാ എം.എല്‍.എമാര്‍ നല്‍കിയ കേസിില്‍ പ്രോസിക്യുഷന്‍ വേണ്ട

തിരുവനന്തപുരം: നിയമസഭയിലെ കൈയ്യാങ്കളിയ്ക്കിടെ വനിതാ എം.എല്‍.എമാര്‍ക്കെതിരായ ഉണ്ടായ ലൈംഗീക അതിക്രമം തൊഴിലിടത്തെ ലൈംഗീക അതിക്രമ പരിധിയില്‍ വരില്ലെന്ന് നിയമ സെക്രട്ടറി. നിയമസഭാ ഹാള്‍ തൊഴില്‍ സ്ഥലം അല്ലെന്നും അതുകൊണ്ടുതന്നെ 2013 ലെ സ്ത്രീകള്‍ക്കെതിരായ തൊഴിലിടത്തെ ലൈംഗീകാതിക്രമ പരിധിയില്‍ ഇതിനെ ഉള്‍പ്പെടുത്താനാകില്ലെന്നും ജില്ലാ ജഡ്ജികൂടിയായ നിയമസെക്രട്ടറി ഹരീന്ദ്രനാഥ് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കി.

എം.എല്‍.എമാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയ നിയമസെക്രട്ടറി എം.എല്‍.എമാര്‍ക്ക് എതിരായ കേസില്‍ പ്രോസിക്യൂഷന്‍ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ പ്രതിപക്ഷ വനിതാ എം.എല്‍.എമാര്‍ മുന്നോട്ടുവെച്ച വാദവും മൂന്ന് പേജുള്ള നിയമോപദേശത്തില്‍ സെക്രട്ടറി തള്ളിയാതായിട്ടാണ് സൂചന.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!