സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം ഫെബ്രുവരിയില്‍

ദുബായ്: സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഫെബ്രുവരിയില്‍. ഫെബ്രുവരിയില്‍ ഉദ്ഘാടനം നടത്താന്‍ ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിച്ചു. യു.എ.ഇ വൈസ്പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഫെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് മഖ്ദൂം ആയിരിക്കും ഉദ്ഘാടനം നിര്‍വഹിക്കുക. എന്നാല്‍ ഉദ്ഘാടന തീയതി നിശ്ചയിച്ചിട്ടില്ല. അടുത്ത ആഴ്ച ചേരുന്ന യോഗത്തില്‍ തീയതി നിശ്ചയിക്കും. 25 കമ്പനികളാണ് ആദ്യഘട്ടത്തില്‍ സ്മാര്‍ട്ട് സിറ്റിയില്‍ ഇടം പിടിച്ചിരിക്കുന്നത്. ദുബായില്‍ ചേര്‍ന്ന യോഗത്തില്‍ സ്മാര്‍ട്ട് സിറ്റി എം.ഡി ബാജു ജോര്‍ജും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ദുബായ് ഹോള്‍ഡിംഗ്‌സ് അധികൃതരും പങ്കെടുത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!