അരങ്ങുണര്‍ന്നു: ഇനി കലാമാമാങ്കത്തിന്റെ ഏഴുനാള്‍

തിരുവനന്തപുരം: അനന്തപുരി ഇന്നു മുതല്‍ കലമാമാങ്കത്തിന്റെ ഏഴു നാളിന് സാക്ഷ്യം വഹിക്കും. 56ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ പികെ അബ്ദു റബ്ബ്, എംകെ മുനീര്‍, വിഎസ് ശിവകുമാര്‍, അനൂപ് ജേക്കബ്, സ്പീക്കര്‍ എന്‍ ശക്തന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 56 സംഗീതാധ്യാപകര്‍ അവതരിപ്പിച്ച ഗാനാലാപനത്തോടെയാണ് ഉദഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. 19 വേദികളിലായി 232 ഇനങ്ങളാണ് കലോത്സവ വേദികളില്‍ അരങ്ങേറുക. പ്രധാന വേദിയില്‍ ഇന്ന് നടക്കുന്ന ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ മോഹിനിയാട്ടത്തോടെ മത്സരങ്ങള്‍ ആരംഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!