ജയരാജന്‍ ആശുപത്രിയില്‍ : പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തലശേരി: ആര്‍.എസ്‌.എസ്‌. നേതാവ്‌ കതിരൂര്‍ മനോജ്‌ കൊല്ലപ്പെട്ട കേസില്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി സെഷന്‍സ്‌ കോടതി തള്ളി. ജയരാജന്‍ നിലവില്‍ പ്രതിയല്ലാത്തതിനാല്‍ ജാമ്യം അനുവദിക്കാനാവില്ലെന്നു സെഷന്‍സ്‌ ജഡ്‌ജി വി.ജി. അനില്‍കുമാര്‍ വ്യക്‌തമാക്കി. ഇന്നലെ രാത്രി എട്ടരയോടെ നെഞ്ചുവേദനയെത്തുടര്‍ന്നു പി.ജയരാജനെ എ.കെ.ജി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാംതവണയാണു ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുന്നത്‌. കോടതിയുത്തരവില്‍ ആശങ്കയില്ലെന്നു ജയരാജന്‍ പ്രതികരിച്ചു

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!