ഫെബ്രുവരി 1 മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളം; കുറഞ്ഞ ശമ്പളം 16500, കൂടിയത് 1,20,000

തിരുവനന്തപുരം: ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ച പത്താം ശമ്പള കമ്മിഷന്‍ റിപ്പോര്‍ട്ട് പ്രകാരമുള്ള ശമ്പളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി ഒന്നു മുതല്‍ ലഭിച്ചു തുടങ്ങും.

2014 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും ശമ്പള പരിഷ്‌കരണം നടപ്പാക്കുക. ഫെബ്രുവരി മുതല്‍ പുതുക്കിയ ശമ്പളം കിട്ടും. നിലവിലെ ഗ്രേഡുകള്‍ അതുപോലെ നിലനിര്‍ത്തുമെന്നും കുടിശിക 2017 ഏപ്രില്‍ മുതല്‍ നാല് ഗഡുക്കളായി നല്‍കും. പത്താം ശമ്പള കമ്മിഷന്‍ അലവന്‍സുകള്‍ കമ്മിഷന്‍ ശിപാര്‍ശ ചെയ്തതുപോലെ നല്‍കുമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജീവനക്കാരുടെ മിനിമം വേതനം 16,500 രൂപയാക്കിയതായും സര്‍വകലാശാല പാര്‍ട്ട്‌ടൈം ജീവനക്കാരുടെ മിനിമം ശമ്പളം 8200 ആക്കി ഉയര്‍ത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌പെഷ്യല്‍, റിസ്‌ക് അലവന്‍സുകള്‍ക്ക് 10 ശതമാനം വാര്‍ഷിക വര്‍ധനയും പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സും നടപ്പാക്കും. 9 ശതമാനം ക്ഷാമബത്തയും നല്‍കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!