മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു

കോഴിക്കോട്: മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം സംസ്‌കരിച്ചു. കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപവും മൃതദേഹം സംസ്‌കരിക്കുന്ന മാവൂര്‍ റോഡ് ശ്മശാനത്തിലും കുപ്പുദേവരാജിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.നിരവധി പേരാണ് ഇരുസ്ഥലങ്ങളിലും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെയാണ് മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം മനുഷ്യാവകാശ പ്രവര്‍ത്തകരും ബന്ധുക്കളും ഏറ്റുവാങ്ങിയത്. യുവമോര്‍ച്ചയുടേയും പൊലീസിന്റെയും എതിര്‍പ്പിനെ മറികടന്ന് പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്‌കാരത്തിനായി കൊണ്ടുപോയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!